വിശ്വരൂപ വിവാദം: സൂപ്പര്‍സ്റാറുകള്‍ പ്രതികരിക്കാത്തത് ഭയന്നിട്ടാണെന്ന്
Friday, February 1, 2013 6:35 PM IST
കൊല്ലം: കമല്‍ഹാസന്റെ 'വിശ്വരൂപ'ത്തിനുനേരെ വെല്ലുവിളി ഉയര്‍ന്നിട്ടും മലയാളത്തിലെ സൂപ്പര്‍സ്റാറുകള്‍ ഇതിനെതിരെ പ്രതികരിക്കാത്തത് ആരെയോ ഭയന്നിട്ടാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എംഎല്‍എ.

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് കൊല്ലത്ത് എത്തിയ രാജേഷും സംസ്ഥാന പ്രസിഡന്റ് എം.സ്വരാജും 'മീറ്റ് ദി പ്രസ്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജേഷ്. മൌലികമായ ആവിഷ്കാര സ്വാതന്ത്യ്രത്തിനുനേരെയുള്ള കടന്നുകയറ്റമായിട്ടും താരസംഘടനയായ 'അമ്മ' പോലും പ്രതികരിച്ചുകണ്ടില്ല. ഇക്കാര്യത്തില്‍ മൌനം വെടിയണമെന്നും സൂപ്പര്‍താരങ്ങള്‍ രജനികാന്തിന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ടി വി രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസും തമ്മില്‍ തിരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കടുത്ത മതധ്രുവീകരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും രാജേഷ് ആരോപിച്ചു.