എരുമേലി ക്ഷേത്രത്തില്‍ ബോംബ്, ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തി
Wednesday, February 27, 2013 7:03 AM IST
എരുമേലി: ഹൈദരാബാദ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എരുമേലിയിലെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ബോംബ്, ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇന്നു രാവിലെ 11.30-നായിരുന്നു പരിശോധന. ക്ഷേത്രത്തിനു ബോംബ് ഭീഷണി ഉണ്െടന്ന പ്രചാരണം പരിശോധനയെത്തുടര്‍ന്നു വ്യാപകമാകുകയും ചെയ്തു. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ലെന്നും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയതെന്നു നേതൃത്വം നല്‍കിയ മണിമല സിഐ സി.ജെ. ജോണ്‍സണ്‍ പറഞ്ഞു.

കോട്ടയത്തുനിന്ന് എത്തിയ ബോംബ് സ്ക്വാഡും പോലീസ് നായ റാംബോയുമാണു പരിശോധനകള്‍ നടത്തിയത്. വലിയമ്പലത്തിനു സമീപം ഉത്സവച്ചടങ്ങുകള്‍ നടക്കുന്ന മൈതാനം, തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോ, പേട്ട കവല, കൊച്ചമ്പലം, നൈനാന്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി. എരുമേലിക്കു സമീപംതന്നെ ഇന്നു സ്ക്വാഡ് ക്യാമ്പു ചെയ്യുമെന്നു പോലീസ് അറിയിച്ചു.