'സെല്ലുലോയ്ഡ്' വിവാദം അവസാനിപ്പിക്കുന്നുവെന്ന് മുരളീധരന്‍
Wednesday, February 27, 2013 12:21 PM IST
തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' സിനിമ വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സിനിമയില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെക്കുറിച്ച് മോശമായി പരാമര്‍ശിച്ചിട്ടില്ല. മികച്ച സിനിമയായതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സെല്ലുലോയ്ഡിന് അവാര്‍ഡ് നല്‍കിയത്. സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെല്ലുലോയ്ഡ് സിനിമ കണ്ട ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.

നേരത്തെ ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രിയും പിതാവുമായ കരുണാകരനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് കെ.മുരളീധരന്‍ സംവിധായകന്‍ കമലിനെതിരേ രംഗത്തു വന്നിരുന്നു.