ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ശ​ബ്ദ മു​ന്നേ​റ്റം
Monday, December 18, 2017 1:16 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത് നി​ശ​ബ്ദ മു​ന്നേ​റ്റം. 2002 ക​ടു​ത്ത വ​ർ​ഗീ​യ ധ്രുവീകരണ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കോ​ൺ​ഗ്ര​സ് സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും വോ​ട്ടിം​ഗ് ശ​ത​മാ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2002 ൽ ​ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ 10.4 ന്‍റെ വ്യ​ത്യാ​സ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ 2007 ൽ ​ഇ​ത് 9.49 ആ​യും 2012 ൽ ​ഒ​മ്പ​ത് ശ​ത​മാ​ന​മാ​യും ഇ​ത്ത​വ​ണ 7.7 ആ​യും കു​റ​ച്ചു​കൊ​ണ്ടു​വ​രു​വാ​ൻ കോ​ൺ​ഗ്ര​സി​നു ക​ഴി​ഞ്ഞു.

ആ​കെ​യു​ള്ള 182 സീ​റ്റി​ൽ 99 സീ​റ്റ് നേ​ടി​യ ബി​ജെ​പി​ക്ക് വ​ലി​യ വി​ജ​യം അ​ക​ന്നു​നി​ൽ​ക്കു​മ്പോ​ഴും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 48 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ​യ​ത് 49.1 ശ​ത​മാ​ന​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ലി​യ വോ​ട്ട് ചോ​ർ​ച്ച​യാ​ണ് ബി​ജെ​പി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മോ​ദി ത​രം​ഗം ആ​ഞ്ഞ​ടി​ച്ച 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 60 ശ​ത​മാ​നം വോ​ട്ടും പോ​ക്ക​റ്റി​ലാ​ക്കി​യി​രു​ന്നു. ഈ ​സ​മ​യം കോ​ൺ​ഗ്ര​സി​ന് 33 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ണ്ടും ഗു​ജ​റാ​ത്ത് വോ​ട്ട് ചെ​യ്ത​പ്പോ​ൾ ബി​ജെ​പി​ക്ക് വോ​ട്ട് ചോ​ർ​ന്ന​പ്പോ​ൾ 41.4 ശ​ത​മാ​നം വോ​ട്ട് പെ​ട്ടി​യി​ലാ​ക്കി കോ​ൺ​ഗ്ര​സ് നേ​ട്ട​മു​ണ്ടാ​ക്കി. കോ​ൺ​ഗ്ര​സി​ന് അ​ധി​ക​മാ​യി സ്വ​രൂ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് 11.1 ശ​ത​മാ​നം വോ​ട്ടാ​ണ്.

സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ലും 2002 നു​ശേ​ഷം കോ​ൺ​ഗ്ര​സ് കാ​ര്യ​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ബി​ജെ​പി​ക്ക് സീ​റ്റ് ചോ​ർ​ച്ച​യും ഉ​ണ്ടാ​കു​ന്നു​ണ്ട്.

ചെ​റു​പാ​ർ​ട്ടി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് ഇ​തി​ലും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ബി​എ​സ്പി, എ​ൻ​സി​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി എ​ന്നി​വ​രു​ടെ​യെ​ല്ലാം വോ​ട്ടു​ക​ൾ ഭി​ന്നി​ക്കാ​നും ഇ​വ ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്തു. സ്വ​ത​ന്ത്ര​ര്‍​ക്ക് 4.3 ശ​ത​മാ​നം വോ​ട്ടും നോ​ട്ട​യ്ക്ക് 1.8 ശ​ത​മാ​നം വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. നോ​ട്ട​യ്ക്ക് ആ​കെ കി​ട്ടി​യ​ത് 5.51 ല​ക്ഷം വോ​ട്ടു​ക​ളാ​ണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.