ബാ​ങ്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത പോ​യി, നോ​ട്ട്നി​രോ​ധ​ന ദു​ർ​ഭൂ​തം ഒഴിഞ്ഞില്ല; ക​റ​ൻ​സി​ക്ഷാ​മ​ത്തി​ൽ ധ​ന​മ​ന്ത്രി
Tuesday, April 17, 2018 5:08 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​നം ക​ഴി​ഞ്ഞ് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം രാ​ജ്യ​ത്ത് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക-​ക​റ​ൻ​സി പ്ര​തി​സ​ന്ധി​യി​ൽ ബാ​ങ്കു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബാ​ങ്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നും ജ​ന​ങ്ങ​ൾ പ​ണം കൈ​യി​ൽ പി​ടി​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ദു​ർ​ഭൂ​തം ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കു ബാ​ങ്കു​ക​ളി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. പി​ൻ​വ​ലി​ക്കു​ന്ന പ​ണം ഇ​ട​പാ​ടു​ക​ൾ കൈ​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു. 2000 രൂ​പ നോ​ട്ടു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച ധ​ന​മ​ന്ത്രി, കാ​ഷ്ലെ​സ് ഇ​ക്കോ​ണ​മി ന​ട​പ്പി​ലാ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​യ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും എ​ടി​എ​മ്മു​ക​ളി​ൽ പ​ണ​മി​ല്ല. ഉ​ത്സ​വ കാ​ല​ത്ത് ഏ​റെ പ​ണം പി​ൻ​വ​ലി​ച്ച​താ​ണ് എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. കേ​ര​ള​ത്തി​ൽ 100 രൂ​പ നോ​ട്ടു​ക​ൾ​ക്കു വ​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

നോ​ട്ട് ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ർ​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​റ​ൻ​സി ക്ഷാ​മം താ​ത്കാ​ലി​ക​മാ​ണെ​ന്നും മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നു​മെ​ന്നു​മാ​ണ് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി പ​റ​യു​ന്ന​ത്. പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.