സെർവർ തകരാർ: ഡൽഹിയിൽ എയർ ഇന്ത്യ വിമാനങ്ങൾ വൈകി
Saturday, June 23, 2018 5:15 PM IST
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഇന്‍റർനെറ്റ് സെർവർ തകരാറിലായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വൈകി.രണ്ട് മണിക്കൂർ സെർവർ തകരാറിലായതാണ് റിപ്പോർട്ട്.

ആഭ്യന്തര-അന്തർദേശീയ സർവീസുകളും വൈകിയതായാണ് വിവരം. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.