സുര്‍ക്കി മിശ്രിതത്തിന്റെ കുറവ് പരിശോധിക്കാന്‍ മുല്ലപ്പെരിയാറില്‍ വിദഗ്ധരെത്തി
Tuesday, January 31, 2012 8:18 AM IST
തേക്കടി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ അളവ് വിലയിരുത്താന്‍ നടത്തുന്ന പരിശോധന വിലയിരുത്താന്‍ വിദഗ്ധരെത്തി. സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റേഷന്‍ ഡയറക്ടര്‍ മുരാരിരത്നം, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റേഷന്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ വി.ടി .ദേശായി എന്നിവരാണ് പരിശോധന വിലയിരുത്താനെത്തിയത്.

സുര്‍ക്കി മിശ്രിതത്തിന്റെ അളവ് കാര്യമായി കണ്ടെത്താനായിട്ടില്ലെന്ന റിപ്പോര്‍ട്ടിനിടെയാണ് വിദഗ്ധരുടെ പരിശോധന. ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ലതിക, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഇവരോടൊപ്പം പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.