Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
കേരകർഷകരെ കൈവിടരുത്
പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കാനുള്ള ആത്മാർഥത എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം. കൃഷികളെല്ലാം നിർത്തേണ്ട അവസ്ഥയിലേക്കു കർഷകരെത്തിയാൽ അതിന്റെ നഷ്ടം നാടിനും കൂടിയാണ്.
തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തിൽ താങ്ങുവിലയ്ക്കു പച്ചത്തേങ്ങ സംഭരണം നടത്തുന്നതിനു സംസ്ഥാനത്ത് 25 ഏജൻസികൾ കൂടി ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കർഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. അഞ്ചു ജില്ലകളിലെ അഞ്ചു സംഭരണ കേന്ദ്രങ്ങൾവഴി പച്ചത്തേങ്ങ സംഭരിച്ചു വന്നിരുന്നതിനു പുറമെയാണ് 25 ഏജൻസികളെക്കൂടി സംഭരണച്ചുമതല ഏല്പിക്കുന്നത്. കിലോയ്ക്ക് 32 രൂപയാണു പച്ചത്തേങ്ങയ്ക്കു സർക്കാർ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില. കേരഫെഡ് വഴി ഈ മാസം അഞ്ചിന് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ രണ്ടര ടൺ മാത്രമാണു സംഭരിക്കാൻ കഴിഞ്ഞത്. സംഭരണകേന്ദ്രങ്ങളിൽ തേങ്ങ എത്തിക്കാൻ, കേരകർഷകനാണെന്നും ഇത്ര തേങ്ങ ഉത്പാദിപ്പിക്കുന്നുവെന്നുമുള്ള സർട്ടിഫിക്കറ്റ് കൃഷിഓഫീസിൽനിന്നു വാങ്ങണം. ഇതു കിട്ടാൻ കാലതാമസം നേരിടുന്നതായുള്ള പരാതി കർഷകർക്കുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കാൻ സർക്കാരിനു കഴിയണം.
തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ വൻ ഇടിവ് കേരകർഷകരെ വലിയ പ്രതിസന്ധിയിലാണു കൊണ്ടുചെന്നെത്തിച്ചത്. 2021 മാർച്ചിൽ ക്വിന്റലിന് 14,000 രൂപ ഉണ്ടായിരുന്ന കൊപ്രവില ഡിസംബർ അവസാനം 10,000 രൂപയായി കൂപ്പുകുത്തി. പച്ചത്തേങ്ങയുടെ വില കിലോയ്ക്കു 42 രൂപയിൽനിന്ന് 29 രൂപയായും ഇടിഞ്ഞു. മിൽകൊപ്രയുടെ താങ്ങുവില ക്വിന്റലിന് 10,335 രൂപയിൽനിന്ന് 10,590 രൂപയായി കേന്ദ്രസർക്കാർ ഡിസംബറിൽ വർധിപ്പിച്ചിരുന്നു.
എന്നാൽ വിപണിവില ഇതിലും താഴേയ്ക്കുപോയി. കൊപ്രയ്ക്ക് ആവശ്യം കുറഞ്ഞതോടെ പച്ചത്തേങ്ങയുടെ വിലയും താണു. തമിഴ്നാട്ടിലെ പ്രധാന വിപണികളിൽ വൻതോതിൽ കൊപ്രശേഖരമുള്ളതു വിലയിടിവിന് ഒരു കാരണമായി പറയുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും തെങ്ങുകൃഷിയുണ്ട്. മണ്ഡരിയും കാറ്റുവീഴ്ചയും പോലുള്ള രോഗങ്ങൾ വലിയ ഭീഷണി സൃഷ്ടിക്കുന്നതിനിടയിലും തെങ്ങുകൃഷിയെ കർഷകർ കൈവിട്ടിരുന്നില്ല. റബർ പോലുള്ള നാണ്യവിളകൾ വലിയ പ്രതിസന്ധികളെ നേരിടുന്പോൾ തേങ്ങയ്ക്കും വിലയിടിയുന്നതു കർഷകർക്കു മാത്രമല്ല കേരളത്തിന്റെ കാർഷിക സന്പദ്വ്യവസ്ഥയ്ക്കും ദോഷകരമാണ്.
പച്ചത്തേങ്ങ സംഭരണം ആദ്യം തുടങ്ങിയത് തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരുന്നു. സംഭരണകേന്ദ്രങ്ങളുടെ ചുറ്റുവട്ടത്തുള്ള കർഷകർക്കു മാത്രമേ ഈ സംവിധാനം കാര്യമായി പ്രയോജനപ്പെടുത്താൻ കഴിയൂ എന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണു കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ തീരുമാനമെടുത്തത്. നാഫെഡ് വഴിയുള്ള നാളികേര സംഭരണം ദ്രുതഗതിയിലാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും സംസ്ഥാന കൃഷിമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. കേരഫെഡിന്റെ അംഗസംഘങ്ങൾ, നാളികേര ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നാളികേര ഉത്പാദനകേന്ദ്രങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ മുഖേനയും കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കണമെന്നു നിർദേശമുണ്ട്.
സംഘങ്ങൾവഴിയുള്ള കൊപ്രാസംഭരണം സ്ഥിരം സംവിധാനമായി തുടരണമെന്നാണു മറ്റൊരു നിർദേശം. കേരളത്തിൽ നാളികേരരംഗത്ത് 29 ഉത്പാദക കന്പനികളും ഇവയ്ക്കു കീഴിൽ 7230 നാളികേര ഉത്പാദക സംഘങ്ങളും 465 നാളികേര ഫെഡറേഷനുകളുമുണ്ട്. ഈ ശൃംഖല ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ തേങ്ങ സംഭരണം കാര്യക്ഷമമായി നടത്താനാകും. സംഘങ്ങൾക്കുണ്ടാകുന്ന കൈകാര്യച്ചെലവും നഷ്ടവും നികത്തിക്കൊടുക്കാൻ ഫലപ്രദമായ പദ്ധതി ആവിഷ്കരിച്ചാൽ കേരകർഷകർക്ക് ഈ സംവിധാനം വലിയൊരു താങ്ങായി മാറും.
കർഷകരെ സഹായിക്കാനായി സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾ ഇടനിലക്കാർ ചൂഷണം ചെയ്യാൻ അനുവദിച്ചുകൂടാ. യഥാർഥ കർഷകരിൽനിന്നാണു തേങ്ങ സംഭരിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. താങ്ങുവിലയ്ക്കു സംഭരിക്കുന്ന പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങളിലെത്താൻ കർഷകർക്കുണ്ടാക്കുന്ന യാത്രച്ചെലവും അനുബന്ധ ചെലവുകളും പലരും കണക്കിലെടുക്കാറില്ല. സംഭരണകേന്ദ്രം അകലെയാണെങ്കിൽ ചിലപ്പോൾ കർഷകർക്കു വലിയ സാന്പത്തിക നഷ്ടമുണ്ടാകും. അതുകൊണ്ടു സാമാന്യതോതിൽ നാളികേര കൃഷിയുള്ള ഓരോ പഞ്ചായത്തിലും സംഭരണത്തിനു സംവിധാനം ഉണ്ടാകുന്നതു നല്ലതാണ്. ഉദ്യോഗസ്ഥസംവിധാനങ്ങളുടെ ഉദാസീനതയും ചുവപ്പുനാടകളും സർക്കാർ തീരുമാനങ്ങളെ പലപ്പോഴും നിഷ്ഫലമാക്കുന്നുണ്ട്. പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കാനുള്ള ആത്മാർഥത എല്ലാ ഭാഗത്തുനിന്നുമുണ്ടാകണം. ഉള്ള കൃഷികളെല്ലാം നിർത്തേണ്ട അവസ്ഥയിലേക്കു കർഷകരെത്തിയാൽ അതിന്റെ നഷ്ടം നാടിനും കൂടിയാണ്.
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പരിഷ്കരിക്കണം പാഠ്യപദ്ധതി
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
പണ്ഡിറ്റുകളെ മറക്കരുത്, ജനങ്ങളും സർക്കാരും
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
തൃക്കാക്കരക്കാർ പഠിപ്പിക്കുന്നത്
അഴിച്ചുവിടരുത് ആൾക്കൂട്ടങ്ങളെ
നികുതി പരിഷ്കാരമോ, ഗുണ്ടാപ്പിരിവോ?
നിരത്തുകളെ മരണക്കളമാക്കുന്ന ബൈക്കഭ്യാസങ്ങൾ
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
ഇടുക്കി രണ്ടാം ഘട്ടം: വികസനത്തിന്റെ പവർഹൗസ്
മെഡിക്കൽ കോളജ് സംഭവം: അന്വേഷണം നാടകമാകരുത്
ഇഷ്ടമില്ലാത്തതു വെട്ടിനിരത്തി എൻസിഇആർടി
അഗ്നിപഥ് ആളിക്കത്തിക്കരുത്
ശന്പളം വാങ്ങുന്നവരെ ഫയലുകളിൽ അടയിരുത്തരുത്
വോട്ടിനായാലും നല്ലത്, നടപ്പാകട്ടെ തൊഴിൽ വാഗ്ദാനം
ബുൾഡോസർ സംസ്കാരം ജനാധിപത്യത്തിന്റേതല്ല
അധികാരത്തിലെത്തിച്ചവരെ തടവിലാക്കരുത്
ആചരണം കഴിഞ്ഞു, ബാലവേല തുടരുന്നു
പരിഷ്കരിക്കണം പാഠ്യപദ്ധതി
പെൺകുഞ്ഞുങ്ങളോടു വിവേചനമരുത്, അമ്മയോടും
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
വിവാദ പരാമർശത്തിന്റെ പേരിൽ നയതന്ത്ര ബന്ധം വഷളാക്കരുത്
പണ്ഡിറ്റുകളെ മറക്കരുത്, ജനങ്ങളും സർക്കാരും
പരിസ്ഥിതി ലോലമേഖലയിലും മനുഷ്യരാണ്, മറക്കരുത്
തൃക്കാക്കരക്കാർ പഠിപ്പിക്കുന്നത്
Latest News
കോട്ടയത്ത് യുഡിഎഫ് മാർച്ചിൽ വൻ സംഘർഷം: ഡിവൈഎസ്പിക്ക് പരിക്ക്
ടീസ്ത സെതൽവാദ് കസ്റ്റഡിയിൽ
രാഹുലിന് ഐക്യദാർഢ്യം; കൽപ്പറ്റയിൽ കോണ്‍ഗ്രസിന്റെ വൻ പ്രതിഷേധ റാലി
സ്റ്റാഫ് പ്രതി; മന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
പ്രതികളുടെ ലിസ്റ്റ് തരുമല്ലോ, അവരെ പിടിച്ചാൽ പോരേ... എസ്എഫ്ഐക്കാരുടെ വീഡിയോ പുറത്തുവിട്ട് ബൽറാം
Latest News
കോട്ടയത്ത് യുഡിഎഫ് മാർച്ചിൽ വൻ സംഘർഷം: ഡിവൈഎസ്പിക്ക് പരിക്ക്
ടീസ്ത സെതൽവാദ് കസ്റ്റഡിയിൽ
രാഹുലിന് ഐക്യദാർഢ്യം; കൽപ്പറ്റയിൽ കോണ്‍ഗ്രസിന്റെ വൻ പ്രതിഷേധ റാലി
സ്റ്റാഫ് പ്രതി; മന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
പ്രതികളുടെ ലിസ്റ്റ് തരുമല്ലോ, അവരെ പിടിച്ചാൽ പോരേ... എസ്എഫ്ഐക്കാരുടെ വീഡിയോ പുറത്തുവിട്ട് ബൽറാം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top