Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
തെരഞ്ഞെടുപ്പനന്തര കച്ചവടം നേപ്പാളിലും
Tuesday, December 27, 2022 10:17 PM IST
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ തെരഞ്ഞെടുപ്പനന്തര കച്ചവടം നേപ്പാളും നടത്തിക്കഴിഞ്ഞു. അക്കാര്യത്തിൽ വിമർശിക്കാൻ നമുക്കു യോഗ്യതയില്ലെങ്കിലും അതിർത്തി-ചൈന- വ്യാപാര ബന്ധങ്ങളിൽ ഉയർന്ന നയതതന്ത്ര ബന്ധം ഉറപ്പാക്കേണ്ടതുണ്ട്.
നേപ്പാളിൽ പുഷ്പ ദഹൽ പ്രചണ്ഡ പ്രധാനമന്ത്രിയായി. രണ്ടു കാരണങ്ങളാൽ ഈ പ്രധാനമന്ത്രിപദം ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടും. ഒന്നാമത്തേത്, അയൽരാജ്യമായ നേപ്പാളിലെ ചൈന അനുകൂലികൾ സർക്കാർ രൂപീകരിച്ചത് ഇന്ത്യയെ ബാധിക്കുന്ന കാര്യമാണ് എന്നതാണ്. മറ്റൊന്ന്, ജനാധിപത്യത്തിന്റെ കാതലായ ജനവിധിയെ ചവറ്റുകുട്ടയിലെറിഞ്ഞ് എങ്ങനെ അധികാരത്തിലെത്താമെന്ന് അയൽരാജ്യവും തെളിയിച്ചിരിക്കുന്നു എന്നതാണ്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മാവോയിസ്റ്റ് ഗറില്ലാ നേതാവ് പ്രചണ്ഡ 2006ൽ വിപ്ലവം ഉപേക്ഷിച്ചശേഷം മൂന്നാം തവണയാണു പ്രധാനമന്ത്രിയാകുന്നത്. സായുധവിപ്ലവത്തിന്റെ വക്താവായി നടന്നയാൾ അധികാരം ഒരിക്കൽ രുചിച്ചതോടെ അതിനോട് ആരാധനയും ആർത്തിയുമുള്ള രാഷ്ട്രീയക്കാരനായി മാറി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി-മാവോയിസ്റ്റ് സെന്റർ നേതാവായ അദ്ദേഹം ശത്രുപക്ഷവുമായി ചേർന്ന് പുതിയ സഖ്യമുണ്ടാക്കി. നേപ്പാളി കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പുസഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷ നേതാവ് കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎലുമായി കൂട്ടുചേർന്നു പ്രധാനമന്ത്രിപദം ഉറപ്പിച്ചു. 275 അംഗ സഭയിൽ 169 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയെ അറിയിച്ചതിനെത്തുടർന്നാണ് അധികാരത്തിലെത്തിയത്. 30 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം.
സംസ്കാരികമായി ആഴമുള്ളതാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധമെന്നും ഇരുരാജ്യങ്ങളുടെയും സൗഹൃദം ശക്തിപ്പെടുത്താൻ ഒരുമിച്ചു പ്രവർത്തിക്കാമെന്നുമാണ് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്. ആശംസകളുടെ ഔദ്യോഗികതയ്ക്കപ്പുറം ഇന്ത്യ തികഞ്ഞ ജാഗ്രതയിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു കാരണം, ഇന്ത്യയെ ശത്രുപക്ഷത്തു കാണുകയും നിരന്തരം പ്രകോപിപ്പിക്കുകയും ചെയ്യുന്ന ചൈനയോടുള്ള പ്രചണ്ഡയുടെ അടുപ്പമാണ്. പ്രചണ്ഡ മാത്രമല്ല, സഖ്യകക്ഷിയിലെ ശർമ ഒലി ഉൾപ്പെടെ പലരും ഇന്ത്യാ വിരുദ്ധരാണെന്നു മാത്രമല്ല, ചൈനാ അനുകൂലികളുമാണ്. ഇന്ത്യയുമായി അതിർത്തി തർക്കത്തിലുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പുവേളയിൽ ശർമ ഒലി പ്രഖ്യാപിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പിതോർഗഡ് ജില്ലയുടെ ഭാഗമായ കാലാപാനിയിലും സുസ്ത ഗ്രാമത്തിലും നേപ്പാൾ അവകാശമുന്നയിച്ചിട്ടുണ്ട്. നേപ്പാളിലെ ദർച്ചുല ജില്ലയുടെ ഭാഗമാണിതെന്നാണ് അവരുടെ അവകാശവാദം. 1870ലെ ബ്രിട്ടീഷ് സർവേയിലും 1979ലെ ഭൂപടത്തിലും കാലാപാനി ഇന്ത്യയുടെ ഭാഗമാണ്. ഇന്തോ-ടിബറ്റൻ അതിർത്തി സേനയുടെ കാവലിലാണ് കാലാപാനി ഇപ്പോൾ. കാലാപാനി തർക്കത്തിൽ പ്രചണ്ഡയ്ക്കൊപ്പമാണ് ഒലിയും. ഇവരുടെ സഖ്യസർക്കാർ പുതിയ പ്രകോപനത്തിനു മുതിരുകയും അതിർത്തി നുഴഞ്ഞുകയറ്റത്തിൽ പ്രത്യേക വിരുതുള്ള ചൈന പിന്തുണയ്ക്കുകയും ചെയ്താൽ ഇന്ത്യക്കു കൈകെട്ടിയിരിക്കാനാവില്ല. ബിഹാറിലെ പശ്ചിമചന്പാരൻ ജില്ലയുടെ ഭാഗമായ സുസ്ത ഗ്രാമം തങ്ങളുടെ പരാസി ജില്ലയുടെ ഭാഗമാണെന്ന് നേപ്പാൾ അവകാശപ്പെടുന്നു.
അതിർത്തിവിഷയങ്ങളിൽ തർക്കമുണ്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യവസായ പങ്കാളിയാണ് നേപ്പാളെന്നതും അവഗണിക്കാനാവില്ല. വീസയില്ലാതെ ഇന്ത്യക്കാർക്കു കടന്നുചെല്ലാവുന്ന നേപ്പാളിലേക്ക് പെട്രോളിയം ഉത്പന്നങ്ങളുടെയും മോട്ടോർ വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വൻ കയറ്റുമതിയാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ-നേപ്പാൾ പെട്രോളിയം പൈപ്പ് ലൈൻ 2019ൽ ഉദ്ഘാടനം ചെയ്തിരുന്നു. ഏലക്കാ, സിമന്റ്, മരുന്ന് തുടങ്ങിയവയൊക്കെ നേപ്പാളുമായുള്ള വ്യാപാരത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ഏലക്കാ ഉത്പാദിപ്പിക്കുന്നത് ഇടുക്കിയിലാണെന്നത് ഈ ബന്ധത്തിൽ കേരളത്തെയും കണ്ണിചേർക്കുന്നു.
പതിമൂന്നു വർഷത്തോളം ഒളിപ്പോരിലായിരുന്ന മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക്കു വരികയും 2008ൽ പ്രധാനമന്ത്രിപദത്തിലെത്തുകയും ചെയ്തു. 2016ലും പ്രധാനമന്ത്രിയായ പ്രചണ്ഡയുടെ മൂന്നാമത്തെ ഊഴമാണിത്. രണ്ടര വർഷത്തേക്കാണ് കരാർ. അതു കഴിഞ്ഞാൽ ശർമ ഒലി പ്രധാനമന്ത്രിയാകും. മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബെയുടെ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയായിരുന്നു 89 സീറ്റുകളുമായി മുന്നിൽ. പ്രചണ്ഡയുടെ പാർട്ടിക്ക് 32 സീറ്റുകളും. ചെറുപാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ദ്യൂബെ ശ്രമിക്കുകയായിരുന്നു. ആദ്യ രണ്ടര വർഷംതന്നെ പ്രധാനമന്ത്രിയാക്കണമെന്ന പ്രചണ്ഡയുടെ ആവശ്യം ദ്യുബെ തള്ളി. ഈ തക്കത്തിന് ഒലി പ്രചണ്ഡയെ ക്ഷണിക്കുകയും, കസേര ഉറപ്പിച്ച പ്രചണ്ഡ മറുകണ്ടം ചാടുകയുമായിരുന്നു. ആർക്കെതിരേ പ്രസംഗിച്ച് ജനങ്ങളുടെ വോട്ടു നേടിയോ അവരുമായി കൂട്ടുചേർന്നു ജനങ്ങളെ ചതിക്കുകയായിരുന്നു പ്രചണ്ഡ എന്നു പറയാം. പുത്തൻ ബാന്ധവത്തിന്റെ ആയുസ് പറയാറായിട്ടില്ലെങ്കിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ തെരഞ്ഞെടുപ്പനന്തര കച്ചവടം നേപ്പാളും നടത്തിക്കഴിഞ്ഞു. അക്കാര്യത്തിൽ വിമർശിക്കാൻ നമുക്കു യോഗ്യതയില്ലെങ്കിലും അതിർത്തി-ചൈന-വ്യാപാര ബന്ധങ്ങളിൽ ഉയർന്ന നയതതന്ത്രബന്ധം ഉറപ്പാക്കേണ്ടതുണ്ട്.
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
Latest News
ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ ജാമ്യഹർജി തള്ളി
മണിപ്പൂർ സംഘർഷം; അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
റബറിന് 300 രൂപ തറ വിലയാക്കണം; പ്രക്ഷോഭത്തിന് ഒരുങ്ങി സിപിഎം കർഷക സംഘടന
രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണം; കേന്ദ്രത്തിന് ദേശീയ നിയമ കമ്മീഷന്റെ ശിപാര്‍ശ
കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
Latest News
ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ ജാമ്യഹർജി തള്ളി
മണിപ്പൂർ സംഘർഷം; അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
റബറിന് 300 രൂപ തറ വിലയാക്കണം; പ്രക്ഷോഭത്തിന് ഒരുങ്ങി സിപിഎം കർഷക സംഘടന
രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്‍ത്തണം; കേന്ദ്രത്തിന് ദേശീയ നിയമ കമ്മീഷന്റെ ശിപാര്‍ശ
കൊയിലാണ്ടിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top