Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ബജറ്റിൽ തുടക്കമിട്ട തെരഞ്ഞെടുപ്പ് പ്രചാരണം
Thursday, February 2, 2023 12:52 AM IST
എന്തായാലും തെരഞ്ഞെടുപ്പിനെ നേരിടാൻ തക്കവിധമാണ് ബജറ്റ് തയാറാക്കിയിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. ഇത് പ്രചാരണത്തിന്റെ തുടക്കം മാത്രമാണ്.
തങ്ങളെ വീണ്ടും അധികാരത്തിലെത്തിക്കൂ എന്ന അഭ്യർഥനയാണ് എല്ലാ സർക്കാരുകളുടെയും തെരഞ്ഞെടുപ്പിനു മുന്‍പുള്ള ബജറ്റ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഇന്നലെ അവതരിപ്പിച്ചതും അതുതന്നെ. ഈ വർഷം ഒന്‍പതു സംസ്ഥാനങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പും അടുത്ത വർഷം ലോക്സഭാതെരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളും. ആ പ്രതീക്ഷ പൂർണമായി നിറവേറിയെന്നു പറയാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി 12 ദിവസത്തെ ദേശവ്യാപക പ്രചാരണം പ്രഖ്യാപിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപി തുടക്കമിട്ടെന്നു ചുരുക്കം.
നികുതി അടയ്ക്കുന്നതിൽ ഇളവു നൽകുന്നതും അതേസമയം, കൂടുതൽ ആളുകളെ നികുതിഘടനയിലേക്ക് എത്തിക്കുന്നതുമായ തന്ത്രമാണ് ബജറ്റിൽ ഏറ്റവും ശ്രദ്ധേയം. മൂന്നു ലക്ഷം രൂപയ്ക്കു മുകളിൽ വാർഷികവരുമാനമുള്ളവർ നികുതി വലയത്തിലാണെങ്കിലും ഇളവുകൾ ഉള്ളതിനാൽ ഏഴു ലക്ഷം വരെ വരുമാനമുള്ളവർക്ക് ഫലത്തിൽ നികുതി അടയ്ക്കേണ്ടിവരില്ല. നികുതി ഒഴിവാക്കലുകൾ ഉപേക്ഷിച്ച് പുതിയ സ്കീമിൽ ഉൾപ്പെടുന്നവർക്കാണ് ഈ ആനുകൂല്യമുള്ളത്. വോട്ടർമാരിൽ കൂടുതലും ഉൾപ്പെടുന്ന ഇടത്തരക്കാരെ സ്വാധീനിക്കാനാണ് ഈ പ്രഖ്യാപനം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മുൻ പ്രഖ്യാപനമൊക്കെ പാഴായതിന്റെയും ഡൽഹിയിലെ കർഷക സമരത്തിന്റെയുമൊക്കെ ക്ഷീണം തീർക്കാൻ ലക്ഷ്യമിട്ടുള്ള വായ്പാ പ്രഖ്യാപനങ്ങളുമുണ്ട്.
കാർഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയാക്കി ഉയർത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഐടി അധിഷ്ഠിത അടിസ്ഥാന വികസനം, മത്സ്യമേഖലയ്ക്ക് 6000 കോടിയുടെ അനുബന്ധ പദ്ധതി, മൃഗപരിപാലനം, പാല്, മത്സ്യബന്ധന മേഖലകള്‍ക്ക് പ്രത്യേക പരിഗണന എന്നിവയൊക്കെ കാർഷിക-ഗ്രാമീണ മേഖലയെ അവഗണിക്കുന്നെന്ന ആക്ഷേപത്തിനുമുള്ള മറുപടിയാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇക്കാലമത്രയും അവഗണിച്ചിരുന്നതാണെങ്കിലും തെരഞ്ഞെടുപ്പ് ബജറ്റിൽ കോന്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചത് ആശ്വാസകരവും ഒപ്പം കൗതുകകരവുമാണ്. കർഷകർക്ക് ഇതെങ്ങനെ ഗുണകരമാകുമെന്നത് വ്യവസായികളുടെ കുതന്ത്രങ്ങളെ ചെറുക്കുന്നതിനെ ആശ്രയിച്ചിരിക്കും.
2.40 ലക്ഷം കോടി രൂപയുടെ റെയിൽവേ വികസനം ഭാവിയെ മുന്നിൽ കണ്ടുള്ളതാണെന്നു പറയാം. 2013-14 കാലത്തെക്കാൾ ഒന്‍പത് ഇരട്ടിയിലേറെയാണ് ഈ തുകയെന്ന് ധനമന്ത്രി എടുത്തു പറഞ്ഞതിലും രാഷ്ട്രീയമുണ്ട്. യുപിഎ സർക്കാർ ബജറ്റ് അവതരിപ്പിച്ചത് ഒന്‍പതു വർഷം മുന്‍പാണെങ്കിലും താരതമ്യം നടത്തുന്ന വോട്ടർമാർ പെട്ടെന്നതു ചിന്തിക്കണമെന്നില്ല. സംസ്ഥാനങ്ങൾക്ക് ഒരു വർഷത്തേക്കുകൂടി പലിശരഹിത വായ്പ നൽകുമെന്ന പ്രഖ്യാപനത്തിൽ കണ്ണുവയ്ക്കുന്നത് അസംബ്ലി തെരഞ്ഞെടുപ്പുകളാവാം. അതേസമയം, എയിംസ് ഉൾപ്പെടെയുള്ള കേരളത്തിന്റെ പ്രതീക്ഷകൾ അസ്ഥാനത്താകുകയും ചെയ്തു.
കേരളത്തിൽ നിയമസഭാതെരഞ്ഞെടുപ്പ് ഉടനെയില്ലെന്നതും ചേർത്തുവായിക്കാം. രാജ്യത്ത് 157 നഴ്സിംഗ് കോളജുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം കാലോചിതമായി. ആരോഗ്യമേഖലയിൽ ലോകമെങ്ങും വർധിച്ചിട്ടുള്ള തൊഴിൽ സാധ്യതകളെ നേട്ടമാക്കാൻ ഇതിലൂടെ കഴിയും. ടെലിവിഷൻ, മൊബൈൽഫോൺ എന്നിവയുടെ വിലയിൽ നേരിയ കുറവുണ്ടാകുമെന്നതും ജനങ്ങളെ പെട്ടെന്ന് ആകർഷിക്കുന്നതാണ്. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളെ പൂർണമായി തൃപ്തിപ്പെടുത്താനാകില്ലെങ്കിലും ജനരോഷത്തിനുള്ള സാധ്യതകളെ നിർവീര്യമാക്കാൻ ബജറ്റിനു കഴിഞ്ഞേക്കും.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും തെരഞ്ഞെടുപ്പ് നിഴലിക്കുന്നുണ്ട്. കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാഖ് അസാധുവാക്കിയതും സുപ്രധാന നേട്ടങ്ങളായി നയപ്രഖ്യാപനത്തിൽ പറഞ്ഞത്, നയത്തിലും അജണ്ടയിലും മാറ്റമുണ്ടാകില്ലെന്നു ഭൂരിപക്ഷത്തിനു നൽകുന്ന സൂചനയായി വിലയിരുത്തപ്പെടും. ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ വളർന്നു, കുംഭകോണങ്ങളുടെയും അഴിമതിയുടെയും വിപത്തിൽനിന്നു മുക്തി നേടുന്നു തുടങ്ങിയ അവകാശവാദങ്ങൾ അദാനി വിവാദത്തിനിടെയാണെന്നതും ശ്രദ്ധേയമായി.
ഇന്ത്യ അഞ്ചാമത്തെ സാന്പത്തികശക്തിയാകാനുള്ള കാരണങ്ങളിലൊന്നായ അദാനിയുടെ അമിത വളർച്ച, പൊള്ളയാണെന്ന ഹിൻഡൻബർഗിന്റെ ഓഹരി കുംഭകോണ റിപ്പോർട്ട് ഷെയർ മാർക്കറ്റിൽ ബോംബിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു അവകാശവാദം. മാത്രമല്ല, ഒന്നര വർഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന സെന്റ്ർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കണോമി റിപ്പോർട്ടും ആഗോള വിശപ്പ് സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയ റിപ്പോർട്ടുമൊക്കെ സമാന്തരമായി നിൽക്കുകയാണ്. അഴിമതിക്കെതിരേയുള്ള പോരാട്ടമെന്നാൽ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ വച്ച് കുടുക്കുന്നതിലേക്കു മാത്രമായി ചുരുങ്ങിയെന്നതു വേറെ കാര്യം. പകർച്ചവ്യാധിയുടെ കാലം രാജ്യം ധീരമായി നേരിട്ടുവെന്ന അവകാശവാദം, ലോക്ഡൗണിൽ പാവപ്പെട്ടവർ അനുഭവിച്ച സമാനതകളില്ലാത്ത ദുരിതങ്ങളെ മറച്ചുവയ്ക്കുന്നതുമായി.
എന്തായാലും തെരഞ്ഞെടുപ്പിനെ നേരിടാൻ തക്കവിധമാണ് ബജറ്റ് തയാറാക്കിയിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. ഇത് പ്രചാരണത്തിന്റെ തുടക്കം മാത്രമാണ്. ബിജെപിയുടെ ആവനാഴിയിൽ തെരഞ്ഞെടുപ്പ് അടുക്കുന്തോറും അന്പുകൾ ഇനിയും ബാക്കിയുണ്ടെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. മതവും ദേശീയതയും അയോധ്യയും പാക്കിസ്ഥാനും ചൈനയും മുതൽ പ്രതിപക്ഷ നേതാക്കളെ പലവിധത്തിൽ കുടുക്കുന്നതുവരെയുള്ള തന്ത്രങ്ങൾ ഉറപ്പാണ്.
2024ലും അധികാരത്തിലെത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ അനൈക്യം അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുമുണ്ട്. ബജറ്റിൽ ബിജെപി തുടങ്ങിയ തെരഞ്ഞെടുപ്പു പ്രചാരണത്തെ നേരിടാൻ ആയുധങ്ങളേറെയുണ്ട്. പക്ഷേ, മോദിവിരോധികൾ അതെടുത്ത് പരസ്പരം യുദ്ധം ചെയ്യുന്ന കാഴ്ച ഇത്തവണയും ആവർത്തിക്കുമോയെന്നേ ഇനി അറിയാനുള്ളു.
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
നമ്മൾ കായലിൽ താഴ്ത്തിയത്
ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
കൊല്ലരുത് !
തീരദേശത്തെയും ജനങ്ങളെയും പരിപാലിക്കട്ടെ അഥോറിറ്റി
ഖാലിസ്ഥാൻ വാദികൾക്ക് മറുപടി വൈകരുത്
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
സഭയുടെ കിരീടം
നിയമനിർമാണ സഭകൾ ജനങ്ങളുടേതാണ്
ഡോക്ടർമാരും മനുഷ്യരാണ്; രോഗികൾ വെറും ശരീരങ്ങളുമല്ല
അവർ മുട്ടത്തുമെത്തി
പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ബ്രഹ്മപുരത്തൊടുങ്ങണം അഴിമതിയുടെ വിഷപ്പുക
മര്യാദയില്ലാത്തവർക്ക് റെയിൽവേയുടെ നിയന്ത്രണം
അധ്യാപകരുടെ ചെലവിൽ എത്രകാലമീ ഉച്ചഭക്ഷണം?
കുടിവെള്ളം മുട്ടരുത്, കൊച്ചി പാഠമാണ് !
കെട്ടിക്കിടക്കുന്ന കേസുകളിലെ കെട്ടുപോകുന്ന ജീവിതങ്ങൾ
നികുതി വെട്ടിപ്പ് തടയാൻ ഈ ഉദ്യോഗസ്ഥരോ?
വിഷപ്പുക ഇനിയുണ്ടാകരുത്
Latest News
അഞ്ച് മക്കളെ കൊലപ്പെടുത്തിയ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
Latest News
അഞ്ച് മക്കളെ കൊലപ്പെടുത്തിയ യുവതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ
ബിസിസിഐയുടെ അപ്പീൽ; ഇൻഡോർ പിച്ചിന്റെ റേറ്റിംഗ് മെച്ചപ്പെടുത്തി ഐസിസി
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 21 പേർ മരിച്ചു
നിതീഷ് റാണ നൈറ്റ് റൈഡേഴ്സിന്റെ നായകൻ
പ്രധാനമന്ത്രിയുടെ ചിത്രം കീറിയ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top