തൃശൂർ: ഫാസിസ്റ്റ് പ്രവണതയ്ക്കു ബദലായി ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രവർത്തനം ശക്തിപ്പെടുത്തണമെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തൊഴിലാളി വർഗത്തിന്റെ താൽപര്യങ്ങളും സോഷ്യലിസത്തിന്റെ ലക്ഷ്യങ്ങളും തകർക്കുന്ന സാമ്രാജ്യത്വനീക്കങ്ങൾക്കെതിരെ, കമ്യൂണിസ്റ്റ് തൊഴിലാളി വർഗപ്രസ്ഥാനങ്ങളുടെ വിശാലവും കരുത്തുറ്റതുമായ ഐക്യനിര വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
റീജണൽ തിയറ്ററിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ സി.എൻ. ജയദേവൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ദേശീയ കൗണ്‍സിൽ അംഗം കെ.പി. രാജേന്ദ്രൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ്കുമാർ, എംഎൽഎ മാരായ വി.ആർ. സുനിൽകുമാർ, ഗീതാഗോപി, ഇ.ടി. ടൈസണ്‍, മേയർ അജിത വിജയൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാജൻ, ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ്, അസിസ്റ്റൻര് സെക്രട്ടറി പി. ബാലചന്ദ്രൻ, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ഷീലാ വിജയകുമാർ, മഹിളാ സംഘം ജില്ലാ സെക്രട്ടറി എം. സ്വർണലത തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.