തെരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും: സ്വരാജ്
Saturday, May 31, 2025 2:28 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുഫലം ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കുമെന്നു സ്ഥാനാർഥി എം. സ്വരാജ്.
സർക്കാരിനോടുള്ള ജനങ്ങളുടെ മമതയും പ്രതിബദ്ധതയും ഫലത്തിൽ പ്രതിഫലിക്കും. അൻവറിൽ എൽഡിഎഫ് വിശ്വാസം അർപ്പിച്ചിരുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും സ്വരാജ് പറഞ്ഞു.