തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​ത​​​​യു​​​​ടെ പു​​​​തി​​​​യ ബി​​​​ഷ​​​​പ്പാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ ഡോ. ​​​​മാ​​​​ത്യൂ​​​​സ് മാ​​​​ർ പോ​​​​ളി​​​​കാ​​​​ർ​​​​പ്പ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ചു.

ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ സു​​​​ന​​​​ഹ​​​​ദോ​​​​സ് തീ​​​​രു​​​​മാ​​​​നം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് 75 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ര​​​​മി​​​​ച്ച ഒ​​​​ഴി​​​​വി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. പു​​​​തി​​​​യ ബി​​​​ഷ​​​​പ് ചു​​​​മ​​​​ത​​​​ല ഏ​​​​ൽ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സി​​​​നെ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം സ​​​​ഭാ കേ​​​​ന്ദ്ര​​​​മാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ് മേ​​​​രീ​​​​സ് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പാ​​​​ർ​​​​ക്കി​​​​യ​​​​ൽ ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ന്ന​​​​ത്.


ഡോ. ​​​​മാ​​​​ത്യൂ​​​​സ് മാ​​​​ർ പോ​​​​ളി​​​​കാ​​​​ർ​​​​പ്പ​​​​സ് മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​ത​​​​യി​​​​ലെ കൊ​​​​ല്ലം, പു​​​​ത്തൂ​​​​ർ ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ മ​​​​ന​​​​ക്ക​​​​ര​​​​ക്കാ​​​​വി​​​​ൽ കെ. ​​​​ഗീ​​​​വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ​​​​യും കു​​​​ഞ്ഞ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി 1955 ന​​​​വം​​​​ബ​​​​ർ 10നാ​​​​ണ് ജ​​​​നി​​​​ച്ച​​​​ത്. 1983 ഡി​​​​സം​​​​ബ​​​​ർ 18ന് ​​​​ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ബ​​​​ന​​​​ഡി​​​​ക്ട് മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സി​​​​ൽനി​​​​ന്നു വൈ​​​​ദി​​​​കപ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ​ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി​​​​രു​​​​ന്നു.

2022 ജൂ​​​​ലൈ 15നാ​​​​ണ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ മെ​​​​ത്രാ​​​​ൻസ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നാ​​​​യി ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തുവ​​​​ര​​​​വേ​​​​യാ​​​​ണ് മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി പു​​​​തി​​​​യ നി​​​​യോ​​​​ഗം.