ഭാര്യയെ കൊന്നശേഷം പാക് പൗരൻ ജീവനൊടുക്കി
Wednesday, June 11, 2025 1:57 AM IST
താനെ: മഹാരാഷ്ട്രയിലെ നവിമുംബൈയിൽ താമസിക്കുന്ന പാക് പൗരൻ ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.
നോട്ടൻദാസ് എന്ന സഞ്ജയ് സച്ച്ദേവ് (45) ആണു ഭാര്യ സപ്ന നോട്ടൻദാസിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ദീർഘകാല വീസയിൽ ഇന്ത്യയിൽ എത്തിയവരാണിവർ. നവിമുംബൈയിലെ ഫ്ലാറ്റിലായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നത്. കുടുംബകലഹമാണു കാരണമെന്നാണു നിഗമനം.