കാത്തിരിപ്പിനും കണ്ണീരിനും വിരാമം; ഇസ്രയേൽ ബന്ദികളെ മോചിപ്പിച്ച് ഹമാസ്
Monday, October 13, 2025 10:57 AM IST
ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഘട്ടംഘട്ടമായി 20 ഇസ്രേയേൽ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരെ ഹെലികോപ്റ്റർ മാർഗം ഇസ്രയേലിൽ എത്തിക്കും.
അതേസമയം, ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.