തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റ​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മാ​ര്‍​ച്ച് ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ജ​ല​പീ​ര​ങ്കി​ക്കു​നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​മ്പു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ദേ​വ​സ്വം മ​ന്ത്രി വി​എ​ൻ വാ​സ​വ​ന്‍റെ കോ​ലം പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ത്തി​ച്ചു. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. പോ​സ് വാ​ഹ​ന​ത്തി​നു​നേ​രെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ തി​രി​ഞ്ഞു.