ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ജ​യ​ത്തി​ലേ​ക്ക്. അ​വ​സാ​ന ദി​നം ഇ​ന്ത്യ​ക്ക് 58 റ​ൺ​സാ​ണ് വി​ജ​യി​ക്കാ​ൻ വേ​ണ്ട​ത്. 121 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 63 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

25 റ​ൺ​സു​മാ​യി കെ.​എ​ൽ.​രാ​ഹു​ലും 30 റ​ൺ​സു​മാ​യി സാ​യ് സു​ദ​ർ​ശ​നു​മാ​ണ് ക്രീ​സി​ൽ. എ​ട്ടു റ​ണ്‍​സെ​ടു​ത്ത യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ന​ഷ്ട​മാ​യ​ത്.​ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് 390 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ജോ​ൺ കാം​ബെ​ൽ (115), ഷാ​യ് ഹോ​പ്പ് (103) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക​ളാ​ണ് വി​ൻ​ഡീ​സി​ന് ശക്തമായ അടിത്തറയൊരുക്കിയത്. അ​വ​സാ​ന വി​ക്ക​റ്റി​ൽ ജെ​യ്ഡ​ൻ സീ​ൽ​സ് (32) ജ​സ്റ്റി​ൻ ഗ്രീ​വ്സ് ( 50) എ​ന്നി​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്ത 79 റ​ൺ​സാ​ണ് വി​ൻ​ഡീ​സി​ന് ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ജ​സ്പ്രീ​ത് ബും​റ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.