കാർഡിഫിന്റെ യുവ സ്ട്രൈക്കറെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
Wednesday, February 15, 2023 2:57 AM IST
ലണ്ടൻ: കാർഡിഫ് സിറ്റിയുടെ കൗമാര സ്ട്രൈക്കർ ഗബ്രിയേൽ ബിയാഞ്ചേരിയെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. 2006-ൽ ജനിച്ച സ്ട്രൈക്കർ താരവുമായി യുണൈറ്റഡ് നാല് വർഷത്തെ പ്രോ കരാറിൽ ഒപ്പുവച്ചതായാണ് റിപ്പോർട്ട്. കരാറിൽ ഫിഫയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ക്ലബ്.
സീസണിലെ തന്റെ ആദ്യ 11 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. കാർഡിഫിന്റെ അണ്ടർ-16 തലത്തിൽ തിളങ്ങിയ താരം കഴിഞ്ഞ മാസം വോൾവ്സിനെതിരെ കാർഡിഫിന്റെ അണ്ടർ 21 ടീമിനായി അരങ്ങേറ്റവും കുറിച്ചു. അണ്ടർ-17 തലത്തിൽ മൂന്ന് തവണ വെയിൽസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.