നിയമനക്കോഴ: അഡ്വ.ബാസിതിനെയും അഡ്വ.റഹീസിനെയും പോലീസ് ചോദ്യം ചെയ്യുന്നു
Tuesday, October 3, 2023 12:46 PM IST
തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ അഡ്വ.ബാസിതിനെയും സുഹൃത്ത് അഡ്വ.റഹീസിനെയും പോലീസ് ചോദ്യം ചെയ്യുന്നു.
മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ചാണ് ചോദ്യം ചെയ്യല്‍. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തട്ടിപ്പിനെക്കുറിച്ച് ബാസിതിന് അറിവുണ്ടായിരുന്നെന്ന് നേരത്തേ മലപ്പുറത്ത് വച്ചുള്ള ചോദ്യം ചെയ്യലില്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു.
പരാതിക്കാരനായ ഹരിദാസിനെ ഇടനിലക്കാരനായ അഖില്‍ സജീവനും ലെനിന് രാജിനും പരിചയപ്പെടുത്തിയത് ഇയാളാണ്. എന്നാല്‍ ബാസിതിന്റെ അക്കൗണ്ടില്‍ പണം ലഭിച്ചതായി പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.
മലപ്പുറത്തുവച്ച് ബാസിത് ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കാതെ വന്നതോടെയാണ് തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്.