തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ന​ല്ല രാ​ഷ്ട്രീ​യ​പോ​രാ​ട്ടം ന​ട​ത്തി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വ​ലി​യ വി​ജ​യം എ​ൽ​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​മൊ​ന്നും പ​റ​യാ​നി​ല്ലാ​തി​രു​ന്ന യു​ഡി​എ​ഫ് നാ​ട​ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ്ര​വ​ർ​ത്തി​ക്കാ​ൻ യു​ഡി​എ​ഫി​നാ​യി​ല്ല. ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ ശ്ര​മ​ങ്ങ​ളെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ‍​ഡി​എ​ഫ് ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചു. മ​ത​നി​ര​പേ​ക്ഷ ഉ​ള്ള​ട​ക്ക​ത്തെ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​നും വ​ർ​ഗീ​യ​കൂ​ട്ടു​കെ​ട്ടു​ക​ളെ തു​റ​ന്നു​കാ​ണി​ക്കാ​നും സാ​ധി​ച്ചു. എം. ​സ്വ​രാ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം മു​ത​ൽ കേ​ര​ള​ത്തി​ലും നി​ല​മ്പൂ​രി​ലും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടാ​നാ​യ​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.