ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട് ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്ന് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

ക​ർ​ണാ​ട​ക​യി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്യ​വാ​ങ്മൂ​ലം ഉ​ൾ​പ്പെ​ട്ട ക​ത്ത് രാ​ഹു​ലി​ന് അ​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തേസ​മ​യം, രാ​ഹു​ൽ ഗാ​ന്ധി സ​ത്യ​വാ​ങ്മൂ​ലം ന​ല്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്തു​കൊ​ണ്ട് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ചോ​ദി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക ത​ട്ടി​പ്പ് മ​റ​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ക്കു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. ക​ള്ള​നെ കാ​ണി​ച്ചു കൊ​ടു​ത്തി​ട്ടും ക​മ്മീ​ഷ​ൻ സ​ത്യ​വാ​ങ്മൂ​ലം ചോ​ദി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.