ആലപ്പുഴ: ചേ​ർ​ത്ത​ല​യി​ൽ കി​ട​പ്പി​ലാ​യ പി​താ​വി​നെ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ മ​ർ​ദി​ച്ചു. പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള​യ്ക്കാ​ണ് (75) മ​ർ​ദ​ന​മേ​റ്റ​ത്.

ക​ട്ടി​ലി​ൽ പി​ടി​ച്ചി​രു​ത്തി ക​ഴു​ത്ത് ഞെ​രി​ച്ചും ത​ല​യ്ക്ക് അ​ടി​ച്ചു​മാ​യി​രു​ന്നു ക്രൂ​ര മ​ർ​ദ​നം. മാ​പ്പ് പ​റ​യ​ണ​മെ​ന്നും മ​ക​ൻ ആ​വ​ശ്യ​പെ​ടു​ന്നു​ണ്ട്. മ​ക​ൻ അ​ഖി​ൽ ച​ന്ദ്ര​നെ​തി​രെ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​യാ​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​ണ്. അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്. പി​താ​വി​നെ മ​ർ​ദി​ക്കു​ന്ന സ​മ​യ​ത്ത് തൊ​ട്ട​രി​കി​ലാ​യി അ​മ്മ​യും ഇ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ഏ​റെ​നാ​ളാ​യി കി​ട​പ്പി​ലാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള. അ​ഖി​ലി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.