വനിതാ ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് ബാറ്റിംഗ്
Monday, October 6, 2025 3:13 PM IST
ഇൻഡോർ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇൻഡോറിലെ ഹോൽക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം.
രണ്ടാം മത്സരത്തിനാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. ആദ്യ വിജയമാണ് ഇരു ടീമിന്റയും ലക്ഷ്യം. ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
ടീം ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്സ്, സുനെ ലൂസ്, മരിസാൻ കാപ്പ്, അനെകെ ബോഷ്, സിനാലോ ജഫ്ത, ക്ലോ ട്രിയോൺ, നദീൻ ഡി ക്ലർക്ക്, മസബത ക്ലാസ്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.
ടീം ന്യൂസിലൻഡ്: സൂസി ബേറ്റ്സ്, ജോർജിയ പ്ലിമ്മർ, അമേലിയ കെർ, സോഫി ഡെവിൻ, ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീൻ, ഇസബെല്ല ഗെയ്സ്, ജെസ് കെർ, ലിയ തഹുഹു, ഈഡൻ കാർസൺ, ബ്രീ ഇല്ലിംഗ്.