ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വം​ബ​ർ ആ​റ്,11 തീ​യ​തി​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വോ​ട്ടെ​ണ്ണ​ല്‍ ന​വം​ബ​ർ 14ന് ​ന‌​ട​ത്തു​മെ​ന്ന് മ​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഗ്യാ​നേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ആ​കെ 7.43 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 3.92 കോ​ടി പു​രു​ഷ​ന്മാ​രും 3.50 കോ​ടി സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. 90,712 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ എ​ല്ലാ​യി​ട​ത്തും വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. 14 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

243 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ൻ​ഡി​എ - ഇ​ന്ത്യാ മു​ന്ന​ണി​ക​ൾ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്. ബി​ജെ​പി, ജ​ന​താ​ദ​ൾ (യു​നൈ​റ്റ​ഡ്), ലോ​ക് ജ​ൻ​ശ​ക്‌​തി പാ​ർ​ട്ടി എ​ന്നി​വ​രാണ് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലു​ള്ള​ത്. ആ​ർ​ജെ​ഡി ന​യി​ക്കു​ന്ന പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ന്‍ സു​രാ​ജ് പാ​ര്‍​ട്ടി​യും ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങും. ബി​ജെ​പി (80), ജെ​ഡി​യു (45), ആ​ർ​ജെ​ഡി (77), കോ​ൺ​ഗ്ര​സ് (19) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല.