എംബിബിഎസ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി
Monday, October 6, 2025 4:55 PM IST
ന്യൂഡൽഹി: എംബിബിഎസ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം.
ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ 18കാരിയാണ് പീഡനത്തിന് ഇരയായത്. സെപ്റ്റംബർ ഒൻപതിനായിരുന്നു സംഭവം.
പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നും അത് പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. ലൈംഗീകാതിക്രമത്തിനും ഭീഷണിക്കും പുറമേ, തന്നോടൊപ്പം വരാൻ നിരന്തരമായി പ്രതി നിർബന്ധിച്ചുവെന്നും വിദ്യാര്‍ഥിനി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.