സ്വർണപ്പാളി വിവാദം; സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കും: ഇ.പി.ജയരാജൻ
Monday, October 6, 2025 5:08 PM IST
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി.ജയരാജൻ. വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ല. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കും.
ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്നുവന്നതാണ്.
അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. അതേസമയം സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്.