മാത്യൂ കുഴൽനാടന് അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം: എ.എ.റഹീം
Monday, October 6, 2025 6:56 PM IST
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയെ പരിഹസിച്ച് സിപിഎം നേതാവ് എ.എ.റഹീം. മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം എന്ന രോഗമാണ്. സുപ്രീംകോടതിയും അത് ശരിവച്ചെന്ന് റഹിം പറഞ്ഞു.
മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പരിഹാസവുമായി റഹീം രംഗത്തെത്തിയത്. സിഎം ആർഎൽ - എക്സാ ലോജിക് കരാറിൽ വിജിലൻസ് അന്വഷണ ആവശ്യവുമായി ചെന്ന മാത്യുവിന് പരമോന്നത നീതി പീഠം കണക്കിന് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയതായിരുന്നു മാത്യു കുഴൽനാടൻ. മാധ്യമ ശ്രദ്ധ കിട്ടാൻ എന്തും വിളിച്ചു പറയുന്ന സ്വഭാവമുള്ള ആളാണ് അദ്ദേഹം.
ബിജെപി നേതാക്കളുടെ സ്ക്രിപ്റ്റിനനുസരിച്ച് അദ്ദേഹം ആടി. എന്നാൽ അപ്പുറത്ത് പിണറായി വിജയനും സിപിഎം ആണെന്ന് രാഷ്ട്രീയ നാടകക്കാർ മറന്നുപോയെന്നും റഹീം പറഞ്ഞു.