സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് നേരെ അതിക്രമ ശ്രമം; രാഹുൽ ഗാന്ധി അപലപിച്ചു
Monday, October 6, 2025 7:25 PM IST
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചീഫ് ജസ്റ്റീസിനു നേരെയുള്ള ആക്രമണം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള കൈയേറ്റമാണ്.
ഇത്തരം വിദ്വേഷത്തിന് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല. ഇത് അപലപിക്കപ്പെടേണ്ടതാണെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. തിങ്കളാഴ്ച രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്.ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്.
ഡയസിന് അരികിലെത്തിയ അഭിഭാഷകനായ രാകേഷ് കിഷോറാണ് ഷൂ എറിയാന്‍ ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ പിന്നീട് വിട്ടയച്ചു.