തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ലൈ​സ​ന്‍​സ് മ​ര​വി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്രീ​ശ​ൻ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ൽ​സി​ന്‍റെ കേ​ര​ള​ത്തി​ലെ മ​രു​ന്ന് വി​ൽ​പ്പ​ന നി​രോ​ധി​ച്ചെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ഥാ​പ​ന​ത്തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Respifresh TR, 60ml syrup, Batch. No. R01GL2523 എ​ന്ന മ​രു​ന്നി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് ഗു​ജ​റാ​ത്ത് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് അ​ഞ്ച് വി​ത​ര​ണ​ക്കാ​രാ​ണ് ഈ ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

അ​വ​ർ​ക്ക് മ​രു​ന്ന് വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കൈ​വ​ശ​മു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്. ഈ ​മ​രു​ന്നു​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അം​ഗീ​കൃ​ത ഡോ​ക്‌​ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ 12 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മ​രു​ന്ന് ന​ൽ​കു​ന്ന സ്‌​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.