കൊ​ച്ചി: എ​സ്എ​ഫ്ഐ - എ​ബി​വി​പി സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് കാ​ല​ടി സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ - എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ര്‍​വ​ക​ലാ​ശാ​ല ജ​ന​റ​ൽ സീ​റ്റി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. 20 യൂ​യു​സി​മാ​രി​ൽ 17 എ​സ്എ​ഫ്ഐ നേ​ടി.

വി​ജ​യാ​ഹ്ലാ​ദ​ത്തി​നി‌​ടെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ബി​വി​പി​യു​ടെ കൊ​ടി തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.