കോ​ഴി​ക്കോ​ട്: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന്മ​ദി​ന കേ​ക്ക് മു​റി​ച്ച് വി​വാ​ദ​ത്തി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​പി. അ​ഭി​ലാ​ഷി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. യൂ​ത്ത് ലീ​ഗ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു അ​ഭി​ലാ​ഷ് കേ​ക്ക് മു​റി​ച്ച് വി​വാ​ദ​ത്തി​ലാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കൊ​ടു​വ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​റാ​യി​രു​ന്ന അ​ഭി​ലാ​ഷി​നെ ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ൻ​ഡി​പി​എ​സ് കേ​സി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി അ​ഭി​ലാ​ഷി​ന് ബ​ന്ധ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ഡി​ജി​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു​വ​രെ കെ.​പി. അ​ഭി​ലാ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.