മഞ്ചേശ്വരത്തെ ദന്പതികളുടെ ആത്മഹത്യ; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Thursday, October 9, 2025 3:11 AM IST
കാസർഗോഡ് : മഞ്ചേശ്വരത്ത് ദന്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദന്പതികൾ ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ശ്വേതയെ രണ്ട് പേർ വഴിയിൽ തടഞ്ഞ് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കടമ്പാറിലെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അജിത്തിന്റെ ഭാര്യ ശ്വേതയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് മർദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ള സ്ത്രീകൾ ആരാണെന്ന് വ്യക്തമല്ല.
സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതെന്നാണ് സൂചന. അതേസമയം, സാന്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി ഇരുവരും അറിയിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. ആരാണ് ശ്വേതയെ മർദിച്ചതെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.