യൂണിയൻ തെരഞ്ഞെടുപ്പ്; തുഞ്ചൻ സ്മാരക ഗവ.കോളജിൽ ചരിത്രം കുറിച്ച് എഐഡിഎസ്ഒ
Thursday, October 9, 2025 9:29 PM IST
മലപ്പുറം: യൂണിയൻ തെരഞ്ഞെടുപ്പിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജിൽ ചരിത്രം കുറിച്ച് എസ്യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒ. ചെയർമാൻ സീറ്റിൽ എഐഡിഎസ്ഒ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്.അലൻ തകർപ്പൻ വിജയം നേടി.
229 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അലന്റെ ജയം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ സമര നേതാവ് എസ്.മിനിയുടെ മകനാണ് അലൻ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് തങ്ങൾ ജയിച്ചതെന്ന് എഐഡിഎസ്ഒ നേതാക്കൾ പറഞ്ഞു.
അറബിക്ക് അസോസിയേഷനിൽ യുഡിഎസ്എഫ് വിജയം നേടിയപ്പോൾ ബാക്കി എല്ലാ സീറ്റും എസ്എഫ്ഐ വിജയിച്ചു.