രാജീവ് ചന്ദ്രശേഖര്‍ ബിഷപ് മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു
Thursday, October 9, 2025 10:43 PM IST
കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം പാലാ ബിഷപ് ഹൗസിലെത്തിയത്. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സഭയുമായുള്ള പ്രശ്നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ ചേര്‍ന്ന് രാജീവ് ചന്ദ്രശേഖരെ സ്വീകരിച്ചു.
ബിജെപി നേതാക്കളായ അഡ്വ.ഷോണ്‍ ജോര്‍ജ്, ലിജിന്‍ ലാല്‍, രജ്ഞിത് ജി. മീനാഭവന്‍ തുടങ്ങിയവരും സംസ്ഥാന അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം മാര്‍ കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി.