തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് കേ​സെ​ടു​ത്തു. കേ​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കൈ​മാ​റും. ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി കൂ​ടി​യാ​യ എ​ച്ച്. വെ​ങ്കി​ടേ​ഷാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ​യും മേ​ധാ​വി.

സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ അ​ധി​കാ​ര​മു​ള്ള​തു​കൊ​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൺ പോ​റ്റി​യും സ​ഹാ​യി​ക​ളും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പ​ടെ കേ​സി​ൽ പ​ത്ത് പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്.

ക​വ​ർ​ച്ച, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, വി​ശ്വാ​സ വ​ഞ്ച​ന, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.