പുത്തൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയും അറസ്റ്റിൽ
Saturday, October 11, 2025 8:52 PM IST
കൊച്ചി: കൊല്ലം പുത്തൂർ പൊരീയ്ക്കലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. മാറനാട് ജയന്തി നഗർ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്.
ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരൻ അരുൺ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇടവട്ടം സ്വദേശി ഗോകുൽനാഥിനെയാണ് ഇരുവരും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്.