മലപ്പുറം എടവണ്ണപ്പാറയിൽ നിന്ന് കാണാതായ വിദ്യാർഥിയെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി
Saturday, October 11, 2025 10:08 PM IST
മലപ്പുറം: എടവണ്ണപ്പാറയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആദിലിനെയാണ് ഒരു മാസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് ആദിലിനെ കാണാതായത്. മലപ്പുറം എടവണ്ണപ്പാറ സ്വദേശി അബ്ദുള്‍ നാസറിന്റെ മകനാണ്.
നേരത്തെ പോലീസടക്കം പലതവണ ചെന്നൈയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.