കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 89 റ​ൺ​സി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 164 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 35 റ​ൺ​സെ​ടു​ത്ത ഹ​സി​നി പെ​രേ​ര​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ 33 റ​ൺ​സും നി​ലാ​ക്ഷി ഡി ​സി​ൽ​വ 23 റ​ൺ​സു​മെ​ടു​ത്തു. മ​റ്റാ​ർ​ക്കും ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സോ​ഫി എ​ക്ലേ​സ്റ്റോ​ൺ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ ബ്ര​ണ്ടും ഷാ​ർ​ല​റ്റ് ഡീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ലി​ൻ​സി സ്മി​ത്തും അ​ലി​സ് കാ​പ്സി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 253 റ​ൺ​സ് എ​ടു​ത്ത​ത്.
ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 117 റ​ൺ​സാ​ണ് നാ​റ്റ് സി​വ​ർ എ​ടു​ത്ത​ത്. ട​മ്മി ബ്യൂ​മോ​ണ്ട് 32 റ​ൺ​സും ഹീ​ത​ർ നൈ​റ്റ് 29 റ​ൺ​സും എ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ഇ​നോ​ക്ക ര​ണ​വീ​ര മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഉ​ദേ​ശി​ക പ്ര​ബോ​ധ​നി​യും സു​ഗ​ന്ധി​ക കു​മാ​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ക​വി​ഷ ദി​ൽ​ഹ​രി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​റ് പോ​യി​ന്‍റാ​യി. ഇ​തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ണ് ഇം​ഗ്ല​ണ്ടി​നാ​യി.