ദു​ബാ​യ്: മ​ക​ൻ വി​വേ​ക് കി​ര​ണിന് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റ​ച്ചു​വ​ച്ചെ​ന്നും അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ല്‍ പോ​യ​ത് കേ​സു​ക​ള്‍ ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​നാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്.

സ​മ​ന്‍​സി​നെ തു​ട​ര്‍​ന്ന് വി​വേ​ക് ഹാ​ജ​രാ​യോ, അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടോ എ​ന്നീ വി​വ​ര​ങ്ങ​ള്‍ ഇ​ഡി വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ബ​ന്ധം പ​ര​സ്യ​മാ​യി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ ഇ​ഡി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം.

വി​വേ​ക് സ​മ​ന്‍​സ് ലം​ഘി​ച്ചോ എ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കേ​സി​ല്‍ ഇ​ഡി എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു എ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ശേ​ഷം തു​ട​ര്‍ സ​മ​ര​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളും കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.