ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; നടന് ജയകൃഷ്ണനെതിരെ മംഗളൂരുവില്‍ കേസ്
Saturday, October 11, 2025 10:51 PM IST
ബംഗളൂരു: മംഗളൂരുവില്‍ മലയാള നടൻ ജയകൃഷ്ണനെതിരെ കേസെടുത്തു. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജയകൃഷ്ണനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഉര്‍വ പോലീസ് കേസെടുത്തത്. ടാക്സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്. ഒക്ടോബർ ഒൻപതിന് രാത്രിയായിരുന്നു സംഭവം.
ക്രൈം നമ്പര്‍ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 352, 353(2) പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.