ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ല്‍ മ​ല​യാ​ള ന​ട​ൻ ജ​യ​കൃ​ഷ്ണ​നെ​തി​രെ കേ​സെടുത്തു. ടാ​ക്സി ഡ്രൈ​വ​ര്‍​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജ​യ​കൃ​ഷ്ണ​ന​ട​ക്കം മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ​യാ​ണ് ഉ​ര്‍​വ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ടാ​ക്സി ഡ്രൈ​വ​ര്‍ അ​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ക്രൈം ​ന​മ്പ​ര്‍ 103/2025 പ്ര​കാ​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ന്‍ 352, 353(2) പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.