ഹാട്രിക്കുമായി ഹാലണ്ട്; ഇസ്രയേലിനെ തകർത്ത് നോർവെ
Saturday, October 11, 2025 11:31 PM IST
ഓസ്ലോ: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഇസ്രയേലിനെ തകർത്ത് നോർവെ . ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് നോർവെ വിജയിച്ചത്.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഹാട്രിക്ക് നേടി. മത്സരത്തിന്റെ 27,63,72 എന്നീ മിനിറ്റുകളിലാണ് ഹാലണ്ട് ഗോൾ കണ്ടെത്തിയത്.
ഇസ്രയേൽ താരങ്ങളായ ആനാൻ ഖലൈലിയുടെയും ഇഡാൻ നാച്ച്മിയാസിന്റെയും ഓൺ ഗോളും നോർവെയുടെ ഗോൾപട്ടികയിലുണ്ട്.