ഓ​സ്ലോ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​സ്ര​യേ​ലി​നെ ത​ക​ർ​ത്ത് നോ​ർ​വെ . ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ർ​വെ വി​ജ​യി​ച്ച​ത്.

നോ​ർ​വെ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 27,63,72 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് ഹാ​ല​ണ്ട് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​സ്ര​യേ​ൽ താ​ര​ങ്ങ​ളാ​യ ആ​നാ​ൻ ഖ​ലൈ​ലി​യു​ടെ​യും ഇ​ഡാ​ൻ നാ​ച്ച്മി​യാ​സി​ന്‍റെ​യും ഓ​ൺ ഗോ​ളും നോ​ർ​വെ​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.