പാലക്കാട്ട് വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ
Saturday, October 11, 2025 11:49 PM IST
പാലക്കാട്: മണ്ഡലത്തിലെ പൊതുപരിപാടിയിൽ വീണ്ടും പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
കോൺഗ്രസിന്റെ മൻസൂർ മണലാഞ്ചേരിയാണ് വാർഡ് കൗൺസിലർ. പ്രതിപക്ഷത്തെ നാല് കൗൺസിലർമാർ പങ്കെടുത്ത പരിപാടി എംഎൽഎ ഉദ്ഘാടനവും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് ഉൾപ്പെടെ രഹസ്യമായി സൂക്ഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആർടിസി ബംഗളൂരു ബസ് രാഹുൽ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു. ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്.