കോതമംഗലം ബസ് ടെർമിനൽ ഉദ്ഘാടനം; അമിത വേഗതയിൽ ഹോൺ മുഴക്കിയെത്തിയ ബസുകൾക്കെതിരെ നടപടി
Sunday, October 12, 2025 12:14 AM IST
കൊച്ചി: എറണാകുളം കോതമംഗലത്ത് ഉദ്ഘാടന ചടങ്ങിനിടെ അമിത വേഗതയിൽ ഹോൺ മുഴക്കിയെത്തിയ ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ.
കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു സംഭവം നടന്നത്. കെ.ബി. ഗണേഷ്കുമാർ വേദിയിലിരിക്കുന്പോൾ അമിത വേഗതയിൽ ഹോൺ മുഴക്കിയെത്തിയ പ്രൈവറ്റ് ബസുകൾക്കെതിരെയാണ് നടപടിക്ക് നിർദേശിച്ചത്.
ബസുകൾ പിടിച്ചെടുക്കാനും പെർമിറ്റ് റദാക്കണമെന്നും മന്ത്രി നിർദേശിച്ചു. അയിഷാസ്, സെന്റ് മേരീസ് എന്നീ ബസുകൾക്കെതിരെയാണ് നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയത്. ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു മന്ത്രിയുടെ ഇതുസംബന്ധിച്ച പ്രഖ്യാപനം.