ബംഗളൂരുവിൽ മക്കളെ കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കി
Sunday, October 12, 2025 12:36 AM IST
ബംഗളൂരു: ബാഗലഗുണ്ടെയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. വിജയലക്ഷ്മി(27) ആണ് ഒന്നും നാലും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കുടുംബ പ്രശ്നങ്ങളാകാം യുവതിയെ ഇത്തരത്തിലൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റായ്ചൂരാണ് ഇവരുടെ സ്വദേശം. വിജയലക്ഷ്മിയുടെ ഭർത്താവ് ബംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഇതിനാലാണ് വിജയലക്ഷ്മിയും കുടുംബവും ബാഗലഗുണ്ടെയിലേക്ക് താമസം മാറിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് താമസസ്ഥലത്തെ മുറിയിൽ മൂന്ന് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി കുട്ടികളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി.