കോഴിക്കോട് സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Sunday, October 12, 2025 12:54 AM IST
കോഴിക്കോട്: സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് കൈതപ്പൊയിലിൽ ആണ് സംഭവം. നരിക്കുനി സ്വദേശി അസീസ് ആണ് കേസിൽ പോലീസിന്റെ പിടിയിലായത്.
ആളൊഴിഞ്ഞ വഴിയിൽ കൂടി നടന്ന് പോവുകയായിരുന്ന കുട്ടിയെ സ്കൂട്ടറിലെത്തിയ പ്രതി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
അസീസിനെതിരെ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.