കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് അ​ടി​യേ​റ്റ് മു​ഖ​ത്തി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ഐ​സി​യു​വി​ല്‍ തു​ട​രു​ന്നു. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് എം​പി​യു​ടെ 10 ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വ​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

എം​പി​ക്കും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി വ​സ​ന്ത് സി​റി​യ​ക് തെ​ങ്ങും​പ​ള്ളി ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തെ​യും കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണ് മ​ർ​ദ​ന​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​സ​ന്ത് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.