ഡോണൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക്; സമാധാന കരാർ പ്രഖ്യാപനം വൈകിട്ടോടെ
Sunday, October 12, 2025 7:15 AM IST
ടെൽഅവീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഈജിപ്തിലെത്തും. ഈജിപ്തിൽ നിന്ന് ടെൽ അവീവിലെത്തുന്ന ഡോണൾഡ് ട്രംപ് ഇസ്രായേൽ പാർലമെന്റിൽ പ്രസംഗിക്കും. ബന്ദി കൈമാറ്റം സംബന്ധിച്ച് വൈകിട്ടോടെ തീരുമാനമുണ്ടാകും.
ഡോണൾഡ് ട്രംപ് ഈജിപ്തിൽ എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങുകയും സമാധാന കരാർ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും.
ഇസ്രായേൽ സേന പിൻവാങ്ങിയ ഇടങ്ങളിലേക്ക് ഹമാസ് പോലീസിനെ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്.
കൈമാറുന്ന ബന്ദികളെ കണ്ടെത്തി കൈമാറ്റത്തിനായി സമ്പൂർണ വിവരം ഇന്ന് വൈകിട്ടോടെ ഹമാസ് നൽകണം. എന്നാൽ ബന്ദികളെ പരസ്യമായി കൈമാറില്ലെന്നാണ് റിപ്പോർട്ടുകൾ.