ശബരിമല സ്വർണ കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനായി ഊർജിത അന്വേഷണം
Sunday, October 12, 2025 8:13 AM IST
തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കാൻ നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
എസ്ഐടി വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതനുസരിച്ച് ഇയാളുടെ ഒരു സുഹൃത്തിന് കൈമാറിയെന്നാണ് സ്മാർട്ട് ക്രിയേഷൻസിന്റെയും മൊഴി.
കല്‍പേഷ് എന്ന സുഹൃത്തിനാണ് വേര്‍തിരിച്ച സ്വര്‍ണം കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും എസ്ഐടി ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിയാക്കിയിട്ടില്ല.